കൊടുങ്ങല്ലൂർ: അടിപിടി കേസ് അന്വേഷിക്കാൻ ചെന്ന പൊലീസിന് നേരെ കൈയ്യേറ്റം. സംഭവവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ പുരം 25-ാം കല്ലിന് പടിഞ്ഞാറ് വാടകയ്ക്ക് താമസിക്കുന്ന കൂരിക്കുഴി തിണ്ടിക്കൽ ഹസീബ് (25) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. താമസ സ്ഥലത്ത് സഹോദരനുമായുണ്ടായ അടിപിടി അറിഞ്ഞെത്തിയ മതിലകം എസ്.ഐയെ ഇയാൾ കൈയ്യേറ്റം ചെയ്യുകയും പൊലീസ് ജീപ്പിന്റെ ഏരിയൽ നശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
ഈ രണ്ട് സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ ഞാറാഴ്ച കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ പ്രദേശവാസികൾ മതിലകം പൊലീസിൽ ഭീമ ഹർജി നൽകിയിട്ടുണ്ട്. നേരത്തെ മതിലകം പൊലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസിലും, ഇടുക്കി കാണിയാർ സ്റ്റേഷനിൽ രണ്ട് മോഷണ കേസിലും ഇയാൾ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |