തൃശൂർ: ബസിൽ നിന്നും ഇറങ്ങുന്നതിനിടെ യുവാവിനെ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ഇതര സംസ്ഥാന സ്വദേശിക്ക് പരിക്കേറ്റു. ഛത്തീസ്ഗഡ് സ്വദേശി പ്രമോദ് കൽക്കോവിന് (36) ആണ് പരിക്കേറ്റത്. ശക്തൻ ബസ് സ്റ്റാൻഡിലാണ് അപകടം. ബസിൽ നിന്നും ഇറങ്ങുന്നതിനിടെ പ്രമോദ് കൽക്കോവിനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. കൺട്രോൾ റൂം പൊലീസെത്തി തൃശൂർ ആക്ട്സ് പ്രവർത്തകരെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |