ശിവഗിരി: ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിനോടനുബന്ധിച്ച് ഇന്ന് രാവിലെ 10.30ന് ശിവഗിരിയിൽ ശ്രീനാരായണദർശനം സിദ്ധാന്തവും പ്രതിരോധവും എന്ന സെമിനാർ നടക്കും. ശ്രീനാരായണ പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്നതാണ് ചർച്ചാവിഷയം. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മോഡറേറ്ററാകും. പിന്നോക്കസമുദായ വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി, ശങ്കരാചാര്യ സംസ്കൃതസർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ ഡോ.അമൽ സി.രാജൻ, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ, തിരുനൽവേലി തമിഴ് യൂണിവേഴ്സിറ്റിയിലെ ഡോ.എസ്.ഷാജി, കാലടി സംസ്കൃത സർവകലാശാലയിലെ ഡോ.അജയ് ശേഖർ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 2ന് പൊതു ചർച്ച നടക്കും. വൈകുന്നേരം 4ന് പങ്കെടുക്കുന്നവരുടെ അഭിപ്രായം രേഖപ്പെടുത്തും. തുടർന്ന് തീരുമാനവും പ്രഖ്യാപനവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |