SignIn
Kerala Kaumudi Online
Thursday, 25 April 2024 5.59 AM IST

കൃഷി വകുപ്പിന്റെ അലംഭാവം: വാസവൻ ഇടപെട്ടു. നഷ്ടപരിഹാരം ഉടൻ, പുറം ബണ്ട് ബലപ്പെടുത്തും, മോട്ടോർ തറ പണിയും.

paddy

കോട്ടയം. നൂറുമേനി വിളവെന്ന പ്രതീക്ഷ വേനൽമഴ കൊണ്ടുപോയെങ്കിലും മാനം തെളിഞ്ഞതോടെ വെള്ളത്തിലാകാത്ത നെല്ല് അടുത്ത മഴയ്ക്കുമുമ്പ് കൊയ്തെടുക്കാനുള്ള കഠിന ശ്രമത്തിലാണ് അപ്പർകുട്ടനാട്ടിലെ കർഷകർ. അതേസമയം മഴ മൂലം നെൽകർഷകർക്കുണ്ടായ നഷ്ടം എത്ര

യും പെട്ടെന്ന് വിലയിരുത്തി നഷ്ടപരിഹാരം നൽകണമെന്ന് മന്ത്രി വാസവൻ കൃഷി വകുപ്പിന് കർക്കശ നിർദേശം നൽകി.

നനവുള്ള നെല്ലിന് സ്വകാര്യ മില്ലുകളുടെ ഇടനിലക്കാർ വില കുറയ്ക്കുമെങ്കിലും വെള്ളം വലിഞ്ഞതോടെ എങ്ങനെയും കൊയ്ത്തുനടത്തി നഷ്ടം കുറയ്ക്കാനാണ് ശ്രമം. ചാലുകളിലെ വെള്ളം വലിഞ്ഞതോടെ കൊയ്ത്തുയന്ത്രം താഴാതെ വയലിൽ ഇറക്കാമെന്ന പ്രതീക്ഷയിലാണ്. കൊയ്ത്തിന് പാകമായ വയലുകളിൽ വേനൽമഴയിൽ നെല്ല് വെള്ളത്തിൽ വീണ് കിളിർത്ത് നശിച്ചിരുന്നു. വീഴാതെ നിൽക്കുന്ന നെല്ലാണ് എങ്ങനെയും കൊയ്തെടുക്കാൻ നോക്കുന്നത്.

വെള്ളം വറ്റിക്കാനുള്ള ശ്രമം പാടശേഖരസമിതികൾ തുടങ്ങി. മഴ രണ്ടുമൂന്നു ദിവസം മാറി നിന്നാൽ നിലം ഉണങ്ങും. അതോടെ കൊയ്ത്തുയന്ത്രം ഇറക്കാനാകും. അതിനിടെ ഇനി മഴ പെയ്യരുതേ എന്ന പ്രാർത്ഥനയിലാണ് കർഷകർ.

അപ്പർ കുട്ടനാട്ടിൽ 750 ഏക്കറിലേറെ ഇനിയും കൊയ്യാനുണ്ട്. 400 ഏക്കറിലേറെ വരുന്ന മെത്രാൻ കായലിൽ കൊയ്തു തുടങ്ങിയിട്ടില്ല. കൊയ്ത്തുയന്ത്രം ഇറക്കണമെങ്കിൽ വെള്ളം ഇനിയും വറ്റിക്കണം. അയ്മനം പഞ്ചായത്തിൽ 750 ഏക്കറിലേറെ കൊയ്ത്തു നടക്കാനുണ്ട്. തിരുവാർപ്പിലും വേനൽമഴയിൽ കൊയ്ത്തു മുടങ്ങി.

മെല്ലേപ്പോക്കുമായി ഉദ്യോഗസ്ഥർ.

വേനൽ മഴയിൽ കോടികളുടെ നഷ്ടം നെൽകർഷകർക്കു മാത്രമാണ് ഉണ്ടായതെങ്കിലും കൃത്യമായ കണക്കെടുപ്പ് കൃഷിവകുപ്പ് ഇനിയും പൂർത്തിയാക്കിയിട്ടില്ല. 1850 ഏക്കർ വരുന്ന ഒമ്പതിനായിരം ജെ ബ്ലോക്ക് പാടശേഖരം, 860 ഏക്കർ വരുന്ന തിരുവായ്ക്കരി, 215 ഏക്കർ വരുന്ന എം.എൻ.ബ്ലോക്ക് കായൽ പാടശേഖരങ്ങളും കോട്ടയം,തിരുവാതുക്കൽ,നാട്ടകം പ്രദേശത്തെ പാടശേഖരങ്ങളും പുറം ബണ്ടുകളും സന്ദർശിച്ച് കർഷകരുമായി മന്ത്രി വാസവൻ കൂടിക്കാഴ്ച നടത്തിയിട്ട് ദിവസങ്ങളായി. എന്നിട്ടും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകുന്നതിനുള്ള ഒരു നീക്കവും നടത്തിയിട്ടില്ലെന്നാണ് കർഷകരുടെ പ്രധാന പരാതി. ഇതോടെ മന്ത്രി ഉദ്യോഗസ്ഥർക്ക് ആവർത്തിച്ച് കർക്കശ നിർദേശം നൽകി.

നഷ്ടപരിഹാരം ഉടൻ നൽകും. മന്ത്രി വി.എൻ.വാസവന്റെ ഉറപ്പ് . അദ്ദേഹം പറയുന്നു.

കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് കൃഷി നാശം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനും നഷ്ടപരിഹാരം ഉടൻ നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വേനൽ മഴയിൽ ഇനിയും കൃഷി നശിക്കാതിരിക്കാൻ പാടശേഖരങ്ങളുടെ സംരക്ഷണത്തിന് പുറം ബണ്ട് ബലപ്പെടുത്തും. ഷട്ടറുകളും മോട്ടോർ തറകളും സ്ഥാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PADDY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.