സചിവോത്തമപുരം. യുവരശ്മി ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കഥയരങ്ങും പുസ്തകപ്രകാശനവും 24ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. എം.ആർ രേണുകുമാർ പുസ്തക പ്രകാശനം നടത്തും. രാധാകൃഷണൻ കാര്യക്കുളം എഴുതിയ ചെറുകഥാസമാഹാരം ഔസേഫ് ചിറ്റക്കാട് ഏറ്റുവാങ്ങും. സുനിത പി.തോമസ് എഴുതിയ നോവൽ തോമസ് യോഹന്നാൻ ഏറ്റുവാങ്ങും. സണ്ണി ചെറിയാൻ പുസ്തക അവതരണം നടത്തും. വൈസ് പ്രസിഡന്റ് രാജ് ഫിലിപ്പ് കഥയരങ്ങ് മോഡറേറ്ററായിരിക്കും. സെക്രട്ടറി ടി.കെ.സ്മിത്ത് സ്വാഗതവും ട്രഷറർ പി.പി.ദിനേശൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |