SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.54 AM IST

കരയോഗ മന്ദിരത്തിന് നേരെ സാമൂഹ്യവിരുദ്ധ ശല്യം: വ്യാപക പ്രതിഷേധം

photo

ചിറയിൻകീഴ്: ചിറയിൻകീഴ് മുടപുരം കടയറ എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ സാമൂഹ്യ വിരുദ്ധർ നടത്തിയ അക്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധം. കരയോഗ മന്ദിരത്തിന്റെ വാതിലും ജനലുകളും കൊടിമരവും കഴിഞ്ഞ ദിവസം രാത്രിയിലാണ് അക്രമികൾ തകർത്തത്. ഇതിന് മുൻപും രണ്ട് പ്രാവശ്യം സമാനമായ രീതിയിൽ ഈ മന്ദിരത്തിന് നേരെ ആക്രമണം നടന്നിട്ടുണ്ട്. പൊലീസിൽ പരാതിപ്പെട്ടിട്ടും അക്രമികളെ പിടികൂടിയില്ലെന്ന് ഭാരവാഹികൾ ആരോപിക്കുന്നു. ചിറയിൻകീഴ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ഭരണസമിതി അംഗവും എൻ.എസ്.എസ് ചിറയിൻകീഴ് മേഖല കൺവീനറുമായ പാലവിള സുരേഷ് സംഭവ സ്ഥലം സന്ദർശിക്കുകയും അക്രമ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. കരയോഗം പ്രസിഡന്റ്‌ കൃഷ്ണൻകുട്ടിനായർ, സെക്രട്ടറി സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി മധുസൂദനൻ നായർ, മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. അക്രമികളെ പിടികൂടുകയും മേലിൽ ഇത്തരം ഹീനമായ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സംയുക്ത പ്രസ്താവനയിൽ ഇവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.