അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ വാഹനാപകടത്തെ തുടർന്നുണ്ടായ വർഗീയ സംഘർഷത്തിൽ 19 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഞായറാഴ്ചയായിരുന്നു സംഭവം. രണ്ട് വ്യത്യസ്ത സമുദായത്തിലെ ആളുകൾ ഓടിച്ച വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ പ്രകോപനമാണ് സംഘർഷത്തിൽ കലാശിച്ചത്.
തുടർന്ന് ആളുകൾ ചേരിതിരിഞ്ഞ് പരസ്പരം കല്ലെറിഞ്ഞു. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
വാഹനങ്ങൾ അടിച്ചു തകർക്കുകയും ആരാധനാലയം നശിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് അക്രമികളെ പിടികൂടിയത്. വാഹനാപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും പിടികൂടി.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. രണ്ടു യൂണിറ്റ് സ്റ്റേറ്റ് റിസർവ് പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |