കൊച്ചി: വേനലവധി ആഘോഷമാക്കാൻ കുട്ടികൾക്കായി കൊച്ചി മെട്രോ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഇന്ന് തുടങ്ങും. ഏപ്രിൽ 19മുതൽ മേയ് 19വരെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൊച്ചി മെട്രോ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ്. അഞ്ച് മുതൽ 14 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ചിത്ര രചന, ഡാൻസ്, മ്യൂസിക് എന്നിവയിലാണ് ക്ലാസുകൾ. 750 രൂപയാണ് ഫീസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9.45ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |