SignIn
Kerala Kaumudi Online
Saturday, 20 April 2024 4.40 AM IST

മുഖ്യമന്ത്രിക്ക് ഏഴാം ക്ളാസുകാരിയുടെ കത്ത്: 'എനിക്ക് സ്കൂളിൽ പോയി പഠിക്കണം'

taniya-mary

ആലുവ: കാലങ്ങളായി തകർന്നും ഇടുങ്ങിയതുമായ വഴി അറ്റകുറ്റപ്പണി നടത്താത്ത പഞ്ചായത്ത് അധികൃതർക്കെതിരെ ഇതേവഴിയിൽ വീണ് ഇടുപ്പ് ജോയിന്റ് തകരാറിലായ ഏഴാം ക്ളാസുകാരി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെഴുതിയ പരാതി ഹൃദയസ്പർശിയായി. എടത്തല ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ തേവക്കൽ കൈലാസ് നഗർ കോളനിയിൽ അപ്പശേരി വീട്ടിൽ ജോസഫ് - ദീപ ദമ്പതികളുടെ മകൾ ടാനിയ മേരി എഴുതിയ കത്താണ് കണ്ണീരണിയിക്കുന്നത്.

കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അറിയാൻ...

ഞാൻ തേവക്കൽ ഗവ. ഹൈസ്‌കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയാണ്. എടത്തല പഞ്ചായത്തിലെ കൈലാസ് കോളനിയിലെ ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി വളരെ മോശമായ നിലയിലുള്ള കുത്തനെയുള്ള ഇറക്കമാണ്. പെട്ടെന്ന് ആരെയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നാൽ അഞ്ചോ ആറോ പേർ ചേർന്ന് എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയാണ്. ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കിയിട്ടില്ല. വഴിയുടെ കാര്യം എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ഒരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതേവഴിയിൽ വീണ് എന്റെ കാലിന്റെ ഇടുപ്പ് ജോയിന്റ് വിട്ടു പോയി. ശാസ്ത്രക്രിയയ്ക്ക് വിധേയമായെങ്കിലും ഒരു ഗുണവും ഉണ്ടായില്ല. അതിനാൽ രണ്ട് വർഷമായി സ്‌കൂളിലേക്ക് പോയി പഠിക്കാൻ കഴിഞ്ഞിട്ടില്ല.

ആശുപത്രിയിൽ പോകണമെങ്കിൽ കസേരയിൽ ഇരുത്തി എല്ലാവരും കൂടി എടുത്തുകൊണ്ടു പോകണം. വഴിവിളക്ക് പോലുമില്ലാത്തതിനാൽ രാത്രിയിൽ ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇതെല്ലാമറിഞ്ഞിട്ടും ആരും വിവരം പോലും തിരക്കിയിട്ടില്ല. പാവപ്പെട്ട കുടുംബമാണ് ഞങ്ങളുടേത്. പിതാവ് ഡ്രൈവറാണ്. കൂട്ടുകാരെല്ലാം സ്‌കൂളിൽ പോകുന്നത് കാണുമ്പോൾ കൊതിയാവുകയാണ്. സ്‌കൂളിൽ പോയി പഠിക്കണമെന്നാണ് ആഗ്രഹം. ഇടുപ്പെല്ല് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ഇനിയും വർഷങ്ങൾ എടുക്കും. എന്റെ വിഷമം കണ്ട് അമ്മ കരയുന്നത് കാണാനും എനിക്ക് വയ്യ. എന്റെ കാൽ എന്ന് പഴയതുപോലെയാവും എന്നറിയില്ല.

നല്ലൊരു വഴിയുണ്ടെങ്കിൽ എനിക്ക് എന്റെ കൂട്ടുകാരുടെ സഹായത്തോടെ ആയാലും സ്‌കൂളിൽ എത്താൻ പറ്റും. എനിക്ക് സ്‌കൂളിൽ പോയി പഠിച്ചേ മതിയാവൂ... എനിക്ക് പഠിക്കണം. അതിനു വേണ്ടിയാണ് പ്രിയപ്പെട്ട മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഞാൻ ഈ കത്തെഴുതുന്നത്. എനിക്ക് പഠിക്കണം.. സ്‌കൂളിൽ പോയി പഠിക്കണം..

വിശ്വസ്തതയോടെ,
ടാനിയ മേരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.