ആര്യനാട്:ഗർഭിണിയെ മർദ്ദിച്ച കേസിൽ ബന്ധുവായ ആര്യനാട് കോട്ടയ്ക്കകം പന്തടിക്കളം ശ്രീധര വിലാസത്തിൽ വലിയ മണിയൻ എന്ന സുരേന്ദ്രൻ (63) അറസ്റ്റിലായി.കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.സുരേന്ദ്രൻ സ്ത്രീയുടെ ഇടത് ചെകിട്ടത്ത് അടിച്ചതായും ആര്യനാട് പൊലീസ് പറഞ്ഞു.പരാതിക്കാരിയോട് സുരേന്ദ്രൻ മോശമായി പെരുമാറിയത് ഭർത്താവിനോട് പറഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |