SignIn
Kerala Kaumudi Online
Thursday, 25 April 2024 6.09 AM IST

ഹിന്ദു ഐക്യവേദി സമ്മേളന സ്വാഗതസംഘം

df

കൊച്ചി: മേയ് 27, 28, 29 തീയതികളിൽ പെരുമ്പാവൂരിൽ നടക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിന് മുൻ ഡപൂട്ടി കളക്ടർ എൻ.കെ. സുന്ദരേശൻ അദ്ധ്യക്ഷനും എം.കെ. കുഞ്ഞോൽ മുഖ്യരക്ഷാധികാരിയുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ആത്രാശ്ശേരി രാമൻ നമ്പൂതിരിപ്പാട്, പി.ഇ.ബി മേനോൻ. എസ്.ജെ.ആർ കുമാർ, സജിത് നാരായണൻ എന്നിവർ രക്ഷാധികാരിമാരായും സി.എസ്. രാധാകൃഷ്ണൻ,
എം.ആർ. രാജശേഖര പണിക്കർ, പി.എസ്. വേണുഗോപാൽ, ഡോ. പ്രവീൺ, തുടങ്ങിയവരെ ഉപാദ്ധ്യക്ഷൻമാരായും തിരഞ്ഞെടുത്തു.
മേയ് 27 ന് നടക്കുന്ന ഹിന്ദു നേതൃസമ്മേളനത്തിൽ 150 സമുദായ സംഘടനാ നേതാക്കൾ പങ്കെടുക്കും. 28ന് മഹിളാ ഐക്യവേദി നേതൃസമ്മേളനവും നടക്കും. 29ന് നടക്കുന്ന സമ്മേളനത്തിൽ ഹിന്ദു ഐക്യവേദിയുടെ 1000 പ്രതിനിധികൾ പങ്കെടുക്കും. 28ന് വൈകിട്ട് പെരുമ്പാവൂർ മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ പ്രസംഗിക്കും.
സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ബിജു വിഷയം അവതരിപ്പിച്ചു. ആർ.വി. ബാബു സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HINDU AIKYACEDI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.