SignIn
Kerala Kaumudi Online
Friday, 19 April 2024 11.57 AM IST

ഇന്ന് ബദർ ദിനം: യുദ്ധ സ്മരണയിൽ വിശ്വാസികൾ

ramsan
ramsan

കോഴിക്കോട്: ബദർ യുദ്ധത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ബദർ ദിനം ആചരിക്കും. തിന്മക്കു മേൽ നന്മയും വിശ്വാസവും വിജയം നേടിയ ദിനമായാണ് ബദർ ദിനത്തെ കരുതിപോന്നത്. ഹിജ്‌റ രണ്ടാം വർഷം റംസാൻ 17നാണ് ബദർ യുദ്ധം നടന്നത്.

മദീനയ്ക്കു സമീപത്തെ മല പ്രദേശമായ ബദറിൽ നടന്ന യുദ്ധത്തിൽ 14 പേർ ശുഹദാക്കളായി (രക്തസാക്ഷികൾ). ബദറിൽ പങ്കെടുത്തവരെ ഉന്നത പദവി നൽകി ആദരിച്ചിരുന്നു.
സുന്നി വിശ്വാസികളുടെ പള്ളികൾ കേന്ദ്രീകരിച്ച് വിവിധ അനുസ്മരണ പരിപാടികളും അന്നദാനവും നടക്കും. സുന്നി സംഘടനകളുടെ നേതൃത്വത്തിൽ ബദർ ദിനത്തോടനുബന്ധിച്ച് നാടെങ്ങും അനുസ്മരണ ചടങ്ങുകളും മജ്‌ലിസുന്നൂറും നടത്തും. ജീവകാരുണ്യ പ്രവർത്തനങ്ങളും ബദർ ദിനത്തിന്റെ ഭാഗമായി വിവിധ മഹല്ലുകളിൽ സംഘടിപ്പിക്കും. ഇന്നലെ പള്ളികളിൽ കൂട്ട മൗലൂദ് പാരായണവും പ്രാർത്ഥനയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.