പത്തനംതിട്ട : മോട്ടോർ വാഹന വകുപ്പിന്റെ വാഹനീയം അദാലത്ത് 23ന് രാവിലെ 10ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ്, ജില്ലയിലെ എം.എൽ.എമാർ, പത്തനംതിട്ട നഗരസഭ ചെയർമാൻ, കൗൺസിലർമാർ, ആർ.ടി.ഒ, ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർ എന്നിവർ പങ്കെടുക്കും.
പരിഹരിക്കപെടാത്ത അപേക്ഷകൾ ഒത്തുതീർപ്പാക്കുകയാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യം. പരാതികൾ 21ന് മുമ്പായി അതത് ആർ.ടി.ഓഫീസുകളിൽ എത്തിക്കണം. അദാലത്ത് ദിവസം ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രി നേരിട്ട് സ്വീകരിക്കുമെന്നും ആർ.ടി.ഒ എ.കെ. ദിലു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |