SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.12 AM IST

കായംകുളം എൻ. ടി. പി. സി യിൽ ഫ്ലോട്ടിംഗ് സോളാർ പദ്ധതി ഉദ്ഘാടനം

solar

ഹരിപ്പാട്: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊർജ നിർമ്മാതാവായ എൻ.ടി.പി.സിയിൽ 22 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങി കഴിഞ്ഞു. ഗ്രീൻ എനർജി പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എൻ.ടി.പി.സി 92 മെഗാവാട്ടിന്റെ ഫ്ലോട്ടിംഗ് സോളാർ പദ്ധതിയാണ് നിർമ്മിക്കുന്നത്. അതിൽ പൂർത്തിയായ 22 മെഗാവാട്ടിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. ഫ്ലോട്ടിംഗ് സോളാർ പ്ലാന്റിന് സൂര്യപ്രകാശം ഒഴികെ മറ്റ് ഇന്ധനം ആവശ്യമില്ല. ഫ്ളോട്ടിംഗ് സോളാർ പവർ പ്രോജക്ട് ഉദ്ഘാടനം 20ന് ഉച്ചക്ക് 3ന് കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. എ. എം. ആരിഫ് എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, അഡ്വ.യു പ്രതിഭ എം.എൽ.എ, രാജേഷ് കുമാർ സിൻഹ, ഡോ. ബി.അശോക്, ഡോ. രേണു രാജ്, ജയദേവ്.ജി, എസ്.കെ.റാം എന്നിവർ പങ്കെടുക്കും.

മികവോടെ മുന്നേറാൻ ...

2032 ഓടെ 130 ഗിഗാവാട്ട് കമ്പനിയായി മാറാൻ എൻ.ടി.പി.സിക്ക് പദ്ധതിയുണ്ട്. 2032ഓടെ അതിന്റെ റിന്യൂവൽ എനർജി പോർട്ട്ഫോളിയോ 60 ഗിഗാവാട്ടായി വർദ്ധിപ്പിക്കാനും ആലോചനയുണ്ട്. 1975ൽ സ്ഥാപിതമായ എൻ.ടി.പി.സി, ലോകത്തിലെ ഏറ്റവും മികച്ച പവർ കമ്പനിയാകാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. കമ്പനിയുടെ മൊത്തം സ്ഥാപിത ശേഷിയായ 68,961.68 മെഗാവാട്ടിൽ ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന താപ, വാതകം, ജല, കാറ്റ്, സൗരോർജ പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.