തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ബോർഡിലെ അംഗീകൃത സർവീസ് സംഘടനകളുടെ യോഗം ഇന്നുചേരും. ബോർഡ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 2ന് ദേവസ്വം പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിലാണ് യോഗം. ജൂൺ മുതൽ പരിഷ്കരിച്ച ശമ്പളം നൽകാൻ യോഗം തത്വത്തിൽ ധാരണയിലെത്തുമെന്നാണ് സൂചന. മറ്റ് ആനുകൂല്യങ്ങൾ ബോർഡിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതിനുശേഷം നൽകുന്ന തരത്തിലായിരിക്കും പരിഷ്കരണം നടപ്പാക്കുക. 2016ലാണ് ഏറ്റവുമൊടുവിൽ ബോർഡിൽ ശമ്പള പരിഷ്കരണം നടപ്പാക്കിയത്. 20 ഗ്രൂപ്പുകളിലായി 1248 ക്ഷേത്രങ്ങളാണ് ബോർഡിന് കീഴിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |