പഴയങ്ങാടി: ചുമട്ടുതൊഴിലാളികൾക്ക് അവകാശപ്പെട്ട തൊഴിൽ നിഷേധിക്കുന്ന മാടായിയിലെ ശ്രീ പോർക്കലി സ്റ്റീൽസ് വ്യാപാരിയുടെ നിലപാടിനെതിരെ ചുമട്ടുതൊഴിലാളികൾ നടത്തി വരുന്ന സമരം എഴുപതാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയുമായി കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി കേന്ദ്രീകരിച്ച് പ്രകടനവും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സത്യാഗ്രഹവും സംഘടിപ്പിച്ചു.
എല്ലാ ദിവസവും 5 വീതം തൊഴിലാളികളാണ് സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുന്നത്. സത്യാഗ്രഹ സമരത്തിൽ കൂടുതൽ ട്രേഡ് യൂണിയൻ സംഘടനകളും, വർഗ്ഗ ബഹുജന സംഘടനകളും വരും ദിവസങ്ങളിൽ പങ്കെടുക്കും.
ചുമട്ടുതൊഴിലാളി യൂണിയൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.പി.രാജൻ ഉദ്ഘാടനം ചെയ്തു. വി വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഐ.വി.ശിവരാമൻ, പി.ജനാർദ്ദനൻ, പി.വി.വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |