പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി/ബി.കോം എൽ എൽ.ബി /ബി.ബി.എ എൽ എൽ.ബി പരീക്ഷകൾ 28 മുതൽ പുനഃക്രമീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് (359), ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്മെന്റ് (356) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ ആരംഭിക്കും.
ആറാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
21 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി, ഡിസംബർ 2021 പരീക്ഷയുടെ അപ്ലൈഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ (413) പ്രാക്ടിക്കൽ പരീക്ഷ അന്നേദിവസം തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
സംസ്കൃത സർവകലാശാലയിൽ പി. ജി, ഡിപ്ലോമാ പ്രവേശനം: 22വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ എം.എ., എം. എസ്സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് 22വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷകൾ മേയ് അഞ്ച് മുതൽ 11 വരെ നടത്തും. റാങ്ക് ലിസ്റ്റ് മേയ് 21ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾ www.ssus.ac.in വെബ്സൈറ്റിൽ.
സമസ്ത: പൊതുപരീക്ഷാ
ഫലം പ്രസിദ്ധീകരിച്ചു
കോഴിക്കോട്: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 97.6 ശതമാനമാണ് വിജയം. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിൽ 2,55,438 പേരാണ് പരീക്ഷ എഴുതിയത്. 2,47,924 പേർ വിജയിച്ചു. പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ ൽ ലഭിക്കും.സേ പരീക്ഷയ്ക്ക് 180 രൂപയും പുനർ മൂല്യനിർണയത്തിന് 100 രൂപയും ഫീസടച്ച് 20 മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |