SignIn
Kerala Kaumudi Online
Saturday, 20 April 2024 12.46 AM IST

മെഗാ പ്രദർശന വിപണനമേള ഉജ്ജ്വല തുടക്കം

exhibition

തൃശൂർ : രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയ്ക്ക് ഉജ്ജ്വല തുടക്കം. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. എന്റെ കേരളം പ്രദർശന വിപണനമേളയുടെ സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിർവ്വഹിച്ചു. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ.സി.മൊയ്തീൻ, ഇ.ടി.ടൈസൺ മാസ്റ്റർ, കെ.കെ.രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, വി.ആർ.സുനിൽ കുമാർ, എൻ.കെ.അക്ബർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, കെ.വി.നഫീസ, എസ്.ബസന്ത്‌ലാൽ, പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി.ശേഖരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി.അബ്ദുൾ കരീം തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ ആറ് വർഷക്കാലം കേരളത്തിൽ സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളുടെ അടയാളപ്പെടുത്തലായി സർക്കാർ മാറിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ താഴെത്തട്ടിൽ തുടങ്ങി എല്ലാ മേഖലയിലും വികസനത്തിന്റെ വിത്ത് വിതയ്ക്കാൻ സാധിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന ഘട്ടത്തിൽ കൊവിഡിനെ കൃത്യമായ തയ്യാറെടുപ്പോടെ ചെറുത്തുനിൽക്കാൻ ആരോഗ്യമേഖലയ്ക്ക് കഴിഞ്ഞത് ശ്രദ്ധേയമാണ്. പ്രതിസന്ധി കാലത്ത് ആരെയും പട്ടിണിക്കിടാതെ സംരക്ഷിക്കാനായത് ലോകത്തിന് തന്നെ മാതൃകയായി.

മന്ത്രി കെ.രാജൻ


ജനസേവനങ്ങളിൽ ഊന്നിയ വികസനപ്രവർത്തനം കാഴ്ച്ച വച്ച സർക്കാരിന് ജനം നൽകിയ അംഗീകാരമാണ് രണ്ടാം പിണറായി സർക്കാർ. കേരളത്തിന്റെ സമഗ്ര മേഖലയിലും മുന്നേറ്റം കൈവരിക്കാൻ സർക്കാരിനായി. കിഫ്ബി, റീബിൽഡ് കേരളയിലൂടെ പ്രളയം തകർത്ത റോഡുകളും തോടുകളും മികച്ച രീതിയിൽ പുന:സൃഷ്ടിക്കാൻ കഴിഞ്ഞത് മികച്ച നേട്ടമാണ്.

മന്ത്രി ആർ.ബിന്ദു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, EXHIBIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.