SignIn
Kerala Kaumudi Online
Friday, 19 April 2024 7.17 AM IST

തോൽവിയിൽ നിന്ന് വിജയമുറപ്പിക്കാൻ സർ‌വീസസ്

football
കഴിഞ്ഞ ദിവസം നടന്ന സർവീസസിന്റെ മത്സരത്തിൽ നിന്ന്

മലപ്പുറം: സന്തോഷ് ട്രോഫി കളിക്കാൻ വന്നിട്ട് എന്തായാലും വെറും കൈയ്യോടെ പോവില്ല. ആദ്യ കളി പരാജയപ്പെട്ടെങ്കിലും അടുത്ത കളിയിൽ ഗുജറാത്തിനെ ശക്തമായി തന്നെ നേരിടും. സർവീസസിന്റെ പ്രതിരോധ നിരയിലെ താരവും മലയാളിയുമായ ബി. സുനിൽ കേരളകൗമുദിയോട് ആത്മവിശ്വാസത്തോടെ പറഞ്ഞത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം പയ്യനാട് സ്റ്റേഡിയത്തിൽ മണിപ്പൂരിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സർവീസസ് പരാജയപ്പെട്ടത്. നിലവിലെ ചാമ്പ്യന്മാരായ സർവീസസിന് ഇത് വലിയ തിരിച്ചടിയായി. കരുത്തരായ മണിപ്പൂർ കളിയുടെ ആരംഭത്തിൽ തന്നെ സർവീസസിന്റെ ഗോൾവല കുലുക്കുകയായിരുന്നു. മിഡ് ഫീൽഡർ താരം ഇങ്കുൽ ഗൗലാൽ സിംഗ്സിത്തെടുത്ത കോർണർ കിക്ക് മണിപ്പൂരിന്റെ മുന്നേറ്റ നിരയിലെ താരം ലുൻമിലൻ ഹോക്കിപ്പ് ഹെഡ് ചെയ്ത് ഗോൾ വല നിറച്ചതോടെ മണിപ്പൂരിന്റെ അക്കൗണ്ടിൽ രണ്ട് ഗോളുകൾ ഭദ്രമായി. പിന്നീട് സർവീസസിന്റെ നിർഭാഗ്യമെന്നോണം മലയാളി താരം ബി. സുനിലിന്റെ കാലിൽ തട്ടി സെൽഫ് ഗോളും വീണു. ഇതോടെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സർവീസസിന് മണിപ്പൂരിന്റെ മുമ്പിൽ കീഴടങ്ങേണ്ടി വന്നു.

ഇന്ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ ഗുജറാത്തുമായാണ് സർവീസസിന്റെ രണ്ടാം മത്സരം. ആദ്യ തോൽവിയുടെ നാണക്കേട് മാറ്റണമെന്നുറച്ചായിരിക്കും സർവീസസ് കളത്തിലിറങ്ങുക. ഗുജറാത്തിന് 75-ാമത് സന്തോഷ് ട്രോഫിയിലെ ആദ്യ മത്സരവുമാണിത്.

മലയാളി താരം ബി. സുനിൽ മത്സരത്തെക്കുറിച്ച്

ഇന്നലെ കളിക്കളത്തിൽ സർവീസസിന് എന്തുപറ്റി ?

ഇവിടെ വന്ന് എല്ലാം ഒന്ന് റെഡിയാവുന്നതിന്റെ പ്രശ്നമുണ്ടായിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെയാണ് കളിക്കളത്തിൽ ഇറങ്ങിയത്. ഞങ്ങൾക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചു. പക്ഷെ ഗോളാക്കി മാറ്റാൻ സാധിച്ചില്ല. മണിപ്പൂർ കരുത്തരായ ടീമാണ്. അവരുടെ പ്രതിരോധ താരങ്ങൾ ഇന്നലെ നന്നായി കളിച്ചു. അവർക്ക് ലഭിച്ച കുറഞ്ഞ അവസരങ്ങൾ ഭാഗ്യമെന്നോണം ഗോളുകളായി ‌മാറി.

ഇപ്രാവശ്യത്തെ സർവീസസ് ടീം എങ്ങനെയാണ് ?

മുമ്പ് ചാമ്പ്യൻമാരായ സമയത്തടക്കം ടീമിൽ കളിച്ചിരുന്ന സീനിയർ താരങ്ങളെല്ലാം ഇപ്പോഴും ടീമിലുണ്ട്. അവർക്ക് നല്ല പരിചയ സമ്പത്തുമുണ്ട്. അണ്ടർ 21 താരങ്ങളായി മൂന്ന് പേരാണ് പുതിയതായി ടീമിലുള്ളത്. മിഡ് ഫീൽഡ‌ർമാരായ ടോംഗ്ബ്രം ക്രിഷ്ണകാന്ദ സിംഗ്, റൊണാൾഡോ സിംഗ് പ്രതിരോധ താരം ലെയിസമ്പ എന്നിവരാണ് അണ്ടർ 21 താരങ്ങൾ. ഡിഫൻസിൽ മലയാളി താരമായ അമൽ ദാസുമുണ്ട്.

ഗുജറാത്തുമായുള്ള മത്സരം എങ്ങനെയായിരിക്കും ?

ഗുജറാത്തുമായി നല്ല രീതിയിൽ തന്നെ ഏറ്റുമുട്ടാനാവുമെന്നതാണ് പ്രതീക്ഷ. എന്തായാലും സർവീസസിന് വിജയമുണ്ടാകും. ഗുജറാത്തിനെ കുറിച്ച് കൂടുതലായൊന്നും അറിയില്ല. എല്ലാവരും കരുത്തുറ്റ ടീമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.