തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന മാർച്ച് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.ഇ.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റുമാരായ ആർ.എൽ.ബിജുകുമാർ, ജി.എസ്.ഗോപകല,എസ്.സുരേഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ പ്രദീപ്.വി.നായർ, എൻ.എസ്.രണജിത്ത്, ജില്ലാ പ്രസിഡന്റുമാരായ ആർ.പത്മകുമാർ, പി.കെ.സുഹൃദ് കൃഷ്ണ, വി.ആർ.അജിത്, ജില്ലാ സെക്രട്ടറിമാരായ എസ്.വി.ഷാജി, എസ്.ആർ.അനീഷ്, ടി.സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |