മുംബയ്: ഐ.പി.എല്ലിൽ തലവേദനായായി വീണ്ടും കൊവിഡ്. ഡൽഡി ക്യാപിറ്റൽസിലെ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സപ്പോർട്ടിംഗ് സ്റ്റാഫിലുള്ളവരുൾപ്പെടെ ഡൽഹി ടീമിലെ മറ്റ് ചിലർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. പലർക്കും ലക്ഷണങ്ങളൊന്നുമില്ല. ഇതോടെ നാളെ ഡൽഹിയുടെ പഞ്ചാബുമായുള്ള മത്സരം അനിശ്ചിതത്വത്തിലായി.
ശനിയാഴ്ച ആർ.സി.ബിക്കെതിരായ മത്സരത്തിന് മുമ്പുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റിൽ ഡൽഹിയുടെ ഫിസിയോ തെറാപ്പിസ്റ്റ് പാട്രിക്ക് ഫർഹാർട്ടിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാളെ നിശ്ചയിച്ചിരിക്കുന്ന പഞ്ചാബിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് ടീമിലെ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ടീം പൂനെയിലേക്ക് പോകാതെ മുംബയിലെ ഹോട്ടലിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |