തിരുവനന്തപുരം: വിദ്യാർത്ഥികളെ ഒട്ടും വലയ്ക്കാതെ എസ്.എസ്.എൽ.സി ഗണിത പരീക്ഷ. മോഡൽ പരീക്ഷയുടെ സമാന മാതൃകയിൽ ചോദ്യങ്ങളെത്തിയത് ഗണിത പരീക്ഷ സുഗമമാക്കി. പാഠഭാഗങ്ങളെല്ലാം കവർ ചെയ്ത കുട്ടികൾക്ക് എ പ്ളസ് നേടുക ഒട്ടും ബുദ്ധിമുട്ടാകില്ല. ഉയർന്ന മാർക്കിനുള്ള ചോദ്യങ്ങൾ പോലും എളുപ്പമായിരുന്നെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും പറയുന്നു. നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾക്കും ചോയ്സ് ഉണ്ടായിരുന്നത് പരീക്ഷ എളുപ്പമാക്കി. 80 മാർക്കിന്റെ പരീക്ഷയ്ക്ക് രണ്ടര മണിക്കൂറായിരുന്നു സമയം. ഉത്തരങ്ങളെഴുതാൻ ആവശ്യമായ സമയം ലഭിച്ചതായും വിദ്യാർത്ഥികൾ പറയുന്നു. നാളെ ഫിസിക്സ് പരീക്ഷയെ നേരിടാനൊരുങ്ങുകയാണ് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |