തിരുവനന്തപുരം: ആദ്യഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനു ശേഷവും രണ്ട് സ്വാശ്രയ കോളേജുകളിലുള്ള രണ്ട് എം.ബി.ബി.എസ് ഒഴിവുകൾ നികത്താനുള്ള അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 20ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജുകളിൽ പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ-0471 2525300.
പി.ജി. ആയുർവേദ പ്രവേശനം
തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്സുകളിലെ സ്ട്രേ ഒഴിവുകൾ നികത്താൻ നടത്തിയ അലോട്ട്മെന്റിനു ശേഷവും ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് യോഗ്യരായവരുടെ ലിസ്റ്റ് www.cee.kerala.gov.inൽ. ഒഴിവുകൾ രണ്ടാം റൗണ്ട് അലോട്ട്മെന്റിൽ കോളേജുകൾക്ക് നികത്താം. സ്വാശ്രയ ആയുർവേദ കോളേജുകളിലെ 15ഒഴിവുകളിലെ പ്രവേശനത്തിനുള്ള ലിസ്റ്റും വെബ്സൈറ്റിലുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ 23ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 04712525300.
ആർ.ഐ.ഒ ഒഴിവുകൾ
തിരുവനന്തപുരം: റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിയിൽ (ആർ.ഐ.ഒ) വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 1. ഓഫീസ് അസിസ്റ്റന്റ് (ഒഴിവ്: ഒന്ന്) യോഗ്യത: ബിരുദവും ആശുപത്രിയിൽ പ്രവർത്തന പരിചയവും. കമ്പ്യൂട്ടർ, ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധി: 30 വയസ്, വേതനം: 18000രൂപ. 2. ഹെൽത്ത് വർക്കർ (ഒഴിവ്: രണ്ട്). യോഗ്യത: പ്ലസ് ടു/തത്തുല്യം. ആശുപത്രിയിൽ പ്രവർത്തന പരിചയം,ഉയർന്ന പ്രായപരിധി: 30 വയസ്. വേതനം: 7000 രൂപ. 3. ബയോമെഡിക്കൽ എൻജിനിയർ (ഒഴിവ് : ഒന്ന്) യോഗ്യത: ബയോമെഡിക്കൽ എൻജിനിയറിംഗ് ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ ആശുപത്രി പ്രവൃത്തി പരിചയവും. വേതനം: 25000രൂപ. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി 25ന് 12 ന് റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്ത്താൽമോളജി സെമിനാർ ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2304046.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |