അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പൊട്ടിയുണ്ടായ കുഴികളിൽ വീണ് വാഹനാപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ബി.ജെ.പി തകഴി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ റീത്ത് വച്ച് സമരം നടത്തി. തകഴി ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ പൈപ്പിന് ഗുണനിലവാരം ഇല്ലാത്തതിനാൽ 70 ഓളം തവണയാണ് പൊട്ടിയത്. ഇതിന്റെ അറ്റകുറ്റപണികൾ ചെയ്ത് കഴിഞ്ഞപ്പോൾ ഉണ്ടായ വലിയ കുഴികളാണ് വാഹനാപകടങ്ങൾക്ക് കാരണമാകുന്നത് . ബി.ജെ.പി തകഴി മണ്ഡലം പ്രസിഡന്റ് ഡി.സുഭാഷ് ഉദ്ഘാടനം ചെയ്തു. തകഴി ഗ്രാമ പഞ്ചായത്ത് മെമ്പർ മീരാ ഗിരീഷ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |