ചേർത്തല: നഗരസഭയുടെ പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് എഴുത്ത് ശിൽപശാല നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ പഞ്ചവത്സര പദ്ധതിക്കായുള്ള വികസനരേഖ, അവസ്ഥാരേഖ, പദ്ധതി രേഖ എന്നിവ തയ്യാറാക്കുന്നതിനായാണ് എഴുത്തുശാല സംഘടിപ്പിച്ചത്. അശ്വിനി ഹോട്ടലിൽ നടന്ന എഴുത്ത് ശാലയിൽ 16 വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നുമുള്ള വിദഗ്ദ്ധർ പങ്കെടുത്തു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ സ്മിത സന്തോഷ്, ജി.രഞ്ജിത്ത്, ലിസി ടോമി, എ.എസ്. സാബു, സെക്രട്ടറി ടി.കെ.സുജിത്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |