നെടുമങ്ങാട്:പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജീപ്പിന്റെ റെയ്ൻ ഗാർഡ് തകർക്കുകയും ചെയ്ത കേസിൽ മൂന്നുപേർ പിടിയിലായി.നെടുമങ്ങാട് പേരുമല വിക്ടർരാജ് (42), ആര്യനാട് പറണ്ടോട് സ്വദേശികളായ മുഹമ്മദ് റാസി (39) ,മുഹമ്മദ് റാഫി (36) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 3 മണിയോടെ നെടുമങ്ങാട് മഞ്ച -പേരുമലയിരുന്നു സംഭവം. ഇവർ മൂന്നുപേരും മദ്യപിച്ച് ബഹളം വയ്ക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൺട്രോൾ റൂം വാഹനമെത്തിയിരുന്നു. ഇവർ പിടിച്ചുവച്ച കല്ല് റോഡിൽനിന്ന് മാറ്റാൻ ശ്രമിച്ച എസ് ഐ മണിക്കുട്ടൻ നായരേയും സിവിൽ പൊലീസ് ഓഫീസർ ദിലീപിനേയും പ്രതികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും ജീപ്പിന്റെ റെയ്ൻ ഗാർഡ് തകർക്കുകയും ചെയ്തിരുന്നു. ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |