Kerala Kaumudi Online
Saturday, 25 May 2019 5.05 AM IST

വി​മാ​ന​ത്താ​വ​ള​ ​പ​രി​സ​ര​ത്തെ​ ​അ​ന​ധി​കൃത അ​റ​വു​ശാ​ല​ക​ൾ​ക്ക് എതി​രെ​ ​ന​ട​പ​ടി​ ശക്തമാക്കും​​:​ ​പാ​രി​സ്ഥി​തി​ക​ ​സ​മി​തി

nnn

കൊ​ണ്ടോ​ട്ടി​:​ ​ക​രി​പ്പൂ​ർ​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ ​പ​രി​സ​ര​ത്തെ​ ​അ​ന​ധി​കൃ​ത​ ​അ​റ​വു​ശാ​ല​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ശ​ക്ത​മാ​ക്കാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​മി​ത് ​മീ​ണ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​വ്യോ​മ​ ​ഗ​താ​ഗ​ത​ ​സു​ര​ക്ഷി​ത​ത്വ​ ​പാ​രി​സ്ഥി​തി​ക​ ​സ​മി​തി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​സ​മീ​പ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​ന​ഗ​ര​സ​ഭ​യി​ലു​മു​ള്ള​ ​ഇ​ത്ത​രം​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​കൂ​ടി​യാ​യ​ ​ക​ള​ക്ട​ർ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​വി​മാ​ന​ത്താ​വ​ള​ ​ചു​റ്റു​മ​തി​ലി​നോ​ട് ​ചേ​ർ​ന്നും​ ​പ​രി​സ​ര​ത്തും​ ​ന​ട​ക്കു​ന്ന​ ​അ​ന​ധി​കൃ​ത​ ​ഖ​ന​ന​ത്തി​നെ​തി​രെ​ ​ന​ട​പ​ടി​ ​ശ​ക്ത​മാ​ക്കും.​ ​അ​സ​മ​യ​ങ്ങ​ളി​ലെ​ ​ഖ​ന​നം​ ​പ​രി​ശോ​ധി​ക്കാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ന​ഗ​ര​സ​ഭ​ ​പ​രി​ധി​യി​ലെ​ ​ക​ട​ക​ളി​ൽ​ ​നി​ർ​ദ്ദി​ഷ്ട​ ​അ​ള​വി​ൽ​ ​കു​റ​ഞ്ഞ​ ​ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​പ്ലാ​സ്റ്റി​ക് ​കാ​രി​ ​ബാ​ഗു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണം.​ ​വി​മാ​ന​ത്താ​വ​ള​ ​പ​രി​സ​ര​ ​ശു​ചീ​ക​ര​ണം​ ​കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ​മീ​പ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​ഭ​ക്ഷ്യ​ ​വ​സ്തു​ക്ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​ശാ​സ്ത്രീ​യ​മാ​യി​ ​സം​സ്‌​ക​രി​ക്കാ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്കാ​നും​ ​തെ​രു​വ് ​നാ​യ​ക​ളെ​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി​ ​എ.​ബി.​സി.​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​നും​ ​യോ​ഗം​ ​നി​ർ​ദ്ദേ​ശി​ച്ചു.
മ​ല​പ്പു​റം​ ​ക​ള​ക്ട​റേ​റ്റി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​ഡ​യ​റ​ക്ട​ർ​ ​കെ.​ശ്രീ​നാ​വാ​സ​ ​റാ​വു,​ ​സി.​ഐ.​എ​സ്.​എ​ഫ് ​അ​സി​സ്റ്റ​ന്റ് ​ക​മ​ൻ​ഡാ​ന്റ് ​സ​രോ​ജ് ​ഭൂ​പേ​ന്ദ്ര,​ ​ഡി.​എം.​ഒ​ ​ഡോ.​കെ.​സ​ക്കീ​ന,​ ​കൊ​ണ്ടോ​ട്ടി​ ​താ​ലൂ​ക്ക് ​ഡെ​പ്യൂ​ട്ടി​ ​ത​ഹ​സി​ൽ​ദാ​ർ​ ​പി.​ ​അ​ബൂ​ബ​ക്ക​ർ,​ ​റേ​ഞ്ച് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​പി.​ ​രാ​ജീ​വ്,​ ​എ​യ​ർ​ ​അ​തോ​റി​റ്റി​ ​ജോ​യി​ന്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​മാ​രാ​യ​ ​കെ.​മു​ഹ​മ്മ​ദ് ​ഷാ​ഹി​ദ്,​ ​രാ​ജ​ൻ​ ​ഗോ​പി,​ ​കൊ​ണ്ടോ​ട്ടി​ ​ന​ഗ​ര​സ​ഭ,​ ​പ​ള്ളി​ക്ക​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കും
 വി​മാ​ന​ത്താ​വ​ള​ ​പ​രി​സ​ര​ത്തെ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​ഒ​ഴി​വാ​ക്കാ​നാ​യി​ ​ന​ട​പ്പാ​ക്കി​യ​ ​ഒ​റ്റ​വ​രി​ ​പാ​ർ​ക്കിം​ഗ് ​പ്ര​വ​ർ​ത്ത​നം​ ​വി​ല​യി​രു​ത്തി​ ​കു​രു​ക്കൊ​ഴി​വാ​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​വേ​ഗ​ത്തി​ലാ​ക്കും.​ ​
 വി​മാ​ന​ത്താ​വ​ള​ ​റോ​ഡി​ൽ​ ​നു​ഹ്മാ​ൻ​ ​ജം​ഗ്ഷ​ൻ​ ​വ​രെ​ ​വ​രു​ന്ന​ ​ബ​സു​ക​ളു​ടെ​ ​സ​ർ​വീ​സ് ​എ​യ​ർ​പോ​ർ​ട്ട് ​വ​രെ​ ​നീ​ട്ടാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.​ ​
 വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്നും​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​കെ.​എ​സ്.​ആ​ർ.​ടി​സി​ ​സ​ർ​വീ​സ് ​ആ​രം​ഭി​ക്കു​ന്ന​തും​ ​പ​രി​ഗ​ണി​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM, AIRPORT
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL