SignIn
Kerala Kaumudi Online
Friday, 19 April 2024 8.15 PM IST

പ്ര​തി​ക​ൾ​ക്ക് ​രാ​ഷ്ട്രീ​യ​ ​അ​ഭ​യം​ ​ന​ൽ​ക​രു​തെന്ന് ​ വി​സ്ഡം​ ​യൂ​ത്ത് യു​വ​ജ​ന​ ​സം​ഗ​മം​

youth

അലനല്ലൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിക്കപ്പെടുന്ന പകപോക്കൽ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സർക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം യൂത്ത് യുവജന സംഗമം ആവശ്യപ്പെട്ടു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളാകുന്നവർക്ക് രാഷ്ട്രീയ അഭയം നൽകുന്നത് അവസാനിപ്പിക്കണം. ആശയപരമായ പോരാട്ടം നടത്തുന്നതിന് പകരം അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും രാഷ്ട്രീയ പ്രവർത്തനം വഴിമാറുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. മനുഷ്യ ജീവന് വില കൽപിക്കാതെ ചോരക്കുരുതി നടത്തുന്നവർ തിന്മയുടെ വാഹകരാണ്. അത്തരക്കാരുടെ കപടമുഖം സമൂഹം തിരിച്ചറിയണമെന്നും സംഗമം അഭിപ്രായപെട്ടു. സമ്മേളനം വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.നൂറുദ്ധീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ശാഖാ വൈസ് പ്രസിഡന്റ് കെ.ഷിഹാസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

വിസ്ഡം യൂത്ത് അലനല്ലൂർ മണ്ഡലം സെക്രട്ടറി അബ്ദുൽ അസീസ് സ്വലാഹി, പ്രസിഡന്റ് ഉണ്ണീൻ ബാപ്പു മാസ്റ്റർ, ശാഖാ സെക്രട്ടറി കെ. ഇബ്രാഹിം, വിസ്ഡം ശാഖാ സെക്രട്ടറി സി.പി ഷരീഫ് മാസ്റ്റർ, വിസ്ഡം സ്റ്റുഡന്റ്സ് ശാഖാ സെക്രട്ടറി പി.ഫഹദ് മദനി, പി.കെ സാജിദ്, അബ്ദുൽ മുനീർ കാത്തിബ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, YOUTH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.