SignIn
Kerala Kaumudi Online
Saturday, 20 April 2024 1.03 AM IST

വി.സാംബശിവൻ അനുസ്മരണവും സാംസ്‌കാരിക സംഗമവും 

കൊല്ലം : കാഥികൻ വി.സാംബശിവന്റെ ഇരുപത്തിയേഴാം ചരമദിനത്തോടനുബന്ധിച്ച് വി.സാംബശിവൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക സംഗമം 21,22,23 തീയതികളിൽ ചവറ തെക്കുംഭാഗം സ്മാരകത്തിൽ നടക്കും. 21ന് രാവിലെ സാംബശിവൻ ഫൗണ്ടേഷനും കേളി കൃഷ്ണൻകുട്ടിപ്പിള്ള ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന കഥാപ്രസംഗമേളയും കളരിയും. തിരുവനന്തപുരം ഗവ. കഥാപ്രസംഗ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കഥാപ്രസംഗങ്ങൾ. ചവറ സൗത്ത് സെന്റ് ജോസഫ് ദേവാലയത്തിലെ പാരിഷ് പ്രീസ്റ്റ് റവ.ഫാദർ രാജേഷ് മാർട്ടിൻ മേള ഉദ്ഘാടനം ചെയ്യും. വി.എം.രാജമോഹൻ അദ്ധ്യക്ഷനാകുന്ന യോഗത്തിൽ ഷാജി പള്ളിപ്പാടൻ, ആർ.സന്തോഷ്, പ്രൊഫ.തോമസ് താമരശ്ശേരി, എം.എസ്. പ്രശാന്തകുമാർ, ഷാജി ശർമ്മ, പി.ബി.മംഗളാനന്ദൻ, സുരേഷ് ബാബു തുടങ്ങിയവർ സംസാരിക്കും.

കേളി കൃഷ്ണൻകുട്ടിപ്പിള്ള പുരസ്‌കാരം ഡോ. വസന്തകുമാർ സാംബശിവന് സമ്മാനിക്കും.

22 ന് രാവിലെ 'മലയാളി സ്ത്രീയുടെ വിമോചന വിചാരങ്ങൾ കാലഘട്ടങ്ങളിലൂടെ' എന്ന വിഷയത്തിൽ സെമിനാ‌ർ. കേരള ഭാഷാ ഇൻസ്റ്റി.ഡയറക്ടർ ഡോ.പി.എസ്.ശ്രീകല വിഷയം അവതരിപ്പിക്കും. ബീന ദയൻ മോഡറേറ്റർ ആയിരിക്കും.
ഉച്ചക്ക് 2.30 ന് ഡോ.വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം. തുടർന്ന് വി.സാംബശിവൻ അനുസ്മരണ സമ്മേളനം ഐഷാ പോറ്റി ഉദ്ഘാടനം ചെയ്യും. കാഥിക തൊടിയൂർ വസന്തകുമാരിക്ക് സാംബശിവൻ പുരസ്‌കാരം സമ്മാനിക്കും. സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ പ്രൊഫ.വി.ഹർഷകുമാർ, വഞ്ചിയൂർ പ്രവീൺ കുമാർ, ആലപ്പി രമണൻ എന്നിവരെ ആദരിക്കും. 23 ന് രാവിലെ സാംബശിവൻ സ്മാരകത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾ സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.