SignIn
Kerala Kaumudi Online
Friday, 29 March 2024 12.39 PM IST

കേരള യൂണി. യുവജനോത്സവം കലാപ്രതിഭകളെ വരവേൽക്കാനൊരുങ്ങി കൊല്ലം

logo

കൊല്ലം: കേരള യൂണിവേഴ്സിറ്റി യൂണിയൻ യുവജനോത്സവത്തെ വരവേൽക്കാൻ കൊല്ലം നഗരം ഒരുങ്ങുന്നു. പ്രധാന വേദിയായ എസ്.എൻ കോളേജ് അടക്കം 6 കാമ്പസുകളിലെ 9 വേദികളിലായി 23 മുതൽ 27 വരെയാണ് മത്സരങ്ങൾ. 250 ലധികം കോളേജുകളിൽ നിന്നുള്ള മൂവായിരത്തോളം കാലപ്രതിഭകളാണ് 102 ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്. കെ.പി.എ.സി ലളിത, നെടുമുടി വേണു, ലതാ മങ്കേഷ്കർ, വി.എം കുട്ടി, എസ്.പി. ബാലസുബ്രഹ്മണ്യം, കൈനകരി തങ്കരാജ്, ബിച്ചു തിരുമല, പി.എസ്. ബാനർജി, പി.ബാലചന്ദ്രൻ തുടങ്ങി കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ മണ്മറഞ്ഞ പ്രഗത്ഭരുടെ പേരുകളിൽ വേദികൾ അറിയപ്പെടും. കലാ പ്രതിഭകളെ വരവേൽക്കാനുള്ള പ്രവർത്തങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും വിളംബര ജാഥകൾ നാളെ നടക്കുമെന്നും സംഘാടക സമിതി ചെയർപേഴ്സൺ മേയർ പ്രസന്ന ഏണസ്റ്റും ജനറൽ കൺവീനർ പി. അനന്തുവും പറഞ്ഞു.

 പോസ്റ്റർ പ്രകാശനം

യുവജനോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. സാം കെ.ഡാനിയേൽ നിർവഹിച്ചു. യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർപേഴ്‌സൺ ആയിഷ ബാബു അദ്ധ്യക്ഷത വഹിച്ചു. കലോത്സവം ജനറൽ കൺവീനർ പി. അനന്തു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗോപീകൃഷ്ണൻ, വോളണ്ടിയർ കമ്മിറ്റി കൺവീനർ വിഷ്ണു, യൂണിവേഴ്‌സിറ്റി യൂണിയൻ എക്സിക്യുട്ടീവ് അംഗം അരവിന്ദ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.