കൊളംബോ : രാജപക്സ ഭരണകൂടത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, രാജ്യത്ത് പ്രസിഡന്റിന്റെ അധികാരം കുറച്ച് പാർലമെന്റിനെ ശാക്തീകരിക്കാനുള്ള ഭേദഗതികൾ ഭരണഘടനയിൽ ഉൾപ്പെടുത്തുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ. ഇന്നലെ പാർലമെന്റിലാണ് മഹിന്ദയുടെ പ്രസ്താവന. പ്രസിഡന്റ് ഗോതബയ രാജപക്സയുടെ കൊളംബോയിലെ വസതിയ്ക്ക് മുന്നിൽ തുടരുന്ന പ്രതിഷേധം 11 ദിവസങ്ങൾ പിന്നിട്ടു.
അതേ സമയം, ശ്രീലങ്കയിൽ ഇന്ധനവില വീണ്ടും കൂടി. തിങ്കളാഴ്ച അർദ്ധരാത്രി നിലവിൽ വന്ന പുതിയ കണക്ക് പ്രകാരം ലിറ്ററിന് 338 ശ്രീലങ്കൻ രൂപയാണ് സിലോൺ പെട്രോളിയം കോർപറേഷൻ നിശ്ചയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |