SignIn
Kerala Kaumudi Online
Saturday, 24 August 2019 9.30 PM IST

വീട് പൊളിക്കുന്നതിനിടയിൽ 'തട്ടുപൊളിപ്പൻ' സമ്മാനം, ഇനി ജോമോന് വീട് പണിയാം, അടിപൊളിയായി !

lottery

പാലാ: കിടപ്പാടമായ കൊച്ചു വീട് പൊളിക്കുന്നതിനിടയിൽ കരൂർ മംഗലത്തിൽ ജോമോന് കിട്ടി 'തട്ടുപൊളിപ്പൻ' സമ്മാനം ! ശോച്യാവസ്ഥയിലായ വീട് പൊളിക്കാൻ തുടങ്ങിയ ദിവസം തന്നെയാണ്‌ കേരള വിൻവിൻലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ജോമോന്റെ വീടിന്റെ പടി കടന്നെത്തിയത്. പാലാ നഗരസഭയിൽ നിന്ന് ലഭിച്ച ഭവന നിർമ്മാണ പദ്ധതി ധനസഹായ പ്രകാരം വീട് പുതുക്കിപ്പണിയാനായിരുന്നു മൂന്ന് സെന്റ് മാത്രമുള്ള ജോമോന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇന്നലെ ഷീറ്റ്‌മേൽക്കൂരയാക്കിയിരുന്ന കൊച്ച് വീട് പൊളിച്ചു തുടങ്ങിയത്.


വീട് പുനർനിർമ്മിക്കാൻ നെട്ടോട്ടമോടുന്നതിനിടെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഇന്നലെ പാലായിലേക്ക്‌പോകുന്നവഴിയാണ്‌ജോമോൻ ടിക്കറ്റെടുത്തത്. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ച സാഹചര്യത്തിൽ വീട് അല്പം മോടികൂട്ടി നിർമ്മിക്കണമെന്നാണ്‌ ജോമോന്റെയും കുടുംബത്തിന്റെയും ആഗ്രഹം. രാമപുരത്തെ റബർ കടയിലെ ജീവനക്കാരനാണ്‌ ജോമോൻ, അഞ്ജുവാണ് ഭാര്യ. മകൾ റോസ്‌മരിയ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HOME, LOTTERY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.