കോഴിക്കോട്: മതത്തിന്റെ പേരിൽ കൂടൽമാണിക്യ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്ന മൻസിയ ശ്യാമിന്റെ നൃത്തപരിപാടി ഇന്ന് വൈകീട്ട് ഏഴു മണിക്ക് കോഴിക്കോട് ടൗൺഹാളിൽ നടക്കും.
റെഡ്യംഗ്സ് വെള്ളിമാടുകുന്നിന്റെ സാംസ്കാരിക വിഭാഗമായ ' മഞ്ചാടിക്കുരു ' ആണ് നൃത്തസന്ധ്യ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ മുന്നോടിയായി 'മതേതര ദേവസ്വം നേരും നുണയും 'എന്ന വിഷയത്തിൽ സെമിനാർ നടക്കും.കെ.ഇ. എൻ, ടി.വി.ബാലൻ, ഷാഹിന റഫീഖ് , അപർണ ശിമകാവി എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |