നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അന്റെ സുന്ദരനികിയുടെ ടീസർ പുറത്ത്. മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്. സുന്ദർ എന്ന ബ്രാഹ്മണ യുവാവിനെയാണ് നാനി അവതരിപ്പിക്കുന്നത്.
ലീല തോമസ് എന്ന ക്രിസ്ത്യൻ പെൺകുട്ടിയുടെ വേഷം നസ്രിയ അവതരിപ്പിക്കുന്നു. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിലൂടെ നസ്രിയ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. രോഹിണി, നദിയ മൊയ്തു എന്നിവരും വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരങ്ങളാണ്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം വിവേക് സാഗറും ഛായാഗ്രഹണം നികേത് ബൊമ്മിയും നിർവഹിക്കുന്നു. എഡിറ്റർ: രവിതേജ് ഗിരിജയ, പ്രൊഡക്ഷൻ ഡിസൈൻ: ലത നായിഡു. പബ്ളിസിറ്റി ഡിസൈൻ: അനിൽ ആൻഡ് ദാനു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |