സൈജു കുറുപ്പ്,പ്രിയങ്ക നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിപിൻ ദാസ്,തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അന്താക്ഷരി ഏപ്രിൽ 22ന് സോണി ലീവിലൂടെ പ്രദർശനത്തിനെത്തും.ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് അന്താക്ഷരി. സുധി കോപ്പ ,ബിനു പപ്പു, വിജയ് ബാബു, ശബരീഷ് വർമ്മ എന്നിവരാണ് മറ്റു താരങ്ങൾ.സുൽത്താൻ ബ്രദേഴ്സ് സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൽ ജസാം അബ്ദുൾ ജബ്ബാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവഹിക്കുന്നുമുത്തുഗൗവിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അങ്കിത് മേനോൻ ഒരുക്കുന്നു.പി ആർ ഒ- ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |