SignIn
Kerala Kaumudi Online
Sunday, 18 August 2019 8.44 PM IST

തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വഴിത്തിരിവ്

news

1. തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നമെന്ന് സൂചന. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരില്‍ ഒട്ടിച്ച നിലയില്‍ ലേഖയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഗൃഹനാഥന്‍ ചന്ദ്രനെയും കുടുംബാഗങ്ങളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സത്രീധനത്തിനായി നിരന്തരം പീഡിപ്പിച്ചു.

2. ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, അമ്മയുടെ സഹോദരി ശാന്തി, ഭര്‍ത്താവ് കാശി എന്നിവരെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബാങ്കിലെ ജപ്തി ഒഴിവാക്കാന്‍ വസ്തു വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മ തടസം നിന്നെന്നും കുറിപ്പില്‍ പരാമര്‍ശം. ബാങ്കിലെ തിരിച്ചടവ് നീട്ടി കൊണ്ട് പോയത് ഭര്‍ത്താവിന്റെ വീട്ടുകാരണം. കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ ശ്രമിച്ചെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചതായും കുറിപ്പില്‍ പറയുന്നു


3. സംഭവത്തിലെ വഴിത്തിരിവ്, ബാങ്കുകാര്‍ ജപ്തിയുമായി ബന്ധപ്പെട്ട മകളെ സമ്മര്‍ദ്ദത്തിലാക്കി എന്ന് ചന്ദ്രന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ. അതിനിടെ, ജപ്തി ഭീഷണിയെ തുടര്‍ന്ന് ആയിരുന്നു ആത്മഹത്യ എന്ന പേരില്‍ ബാങ്ക് അധികൃതരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം റീജയണല്‍ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. തിരുവനന്തപുരം ജില്ലയിലെ മൂന്ന് ശാഖകള്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യത എന്ന റിപ്പോര്‍ട്ടിനെ തുറന്ന് അടച്ചിട്ടു. തീരുമാനം, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. നെയ്യാറ്റിനകര, കമുകിന്‍കോട്, കുന്നത്തുകാല്‍ ശാഖകളാണ് അടച്ചിട്ടത്

4.തൃശൂരിലെ ജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്‍ മലക്കം മറിയുന്നു. തന്റെ വാക്കുകളെ മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കുക ആയിരുന്നു. 25000 വോട്ടുകള്‍ക്ക് തൃശൂരില്‍ വിജയിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വരവിന് മുമ്പ് തൃശൂരില്‍ യു.ഡി.എഫിന് വന്‍ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു എന്നും ചാലക്കുടിയില്‍ ബെന്നി ബഹനാന്‍ വിജയിക്കും എന്നും പ്രതാപന്‍

5. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടി ആയെന്നും ഹിന്ദു വോട്ടുകള്‍ വ്യാപകമായി ബി.ജെ.പിക്ക് പോയെന്നും കെ.പി.സി.സി നേതൃയോഗത്തില്‍ പ്രതാപന്‍ പറഞ്ഞിരുന്നു. പ്രസ്താവനയിലെ മലക്കം മറിച്ചില്‍ ടി.എന്‍ പ്രതാപന്‍ ഒരിടത്തും ആശങ്ക പ്രകടിപ്പിച്ചിട്ട് ഇല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയതിന് പിന്നാലെ. കോണ്‍ഗ്രസിന് എതിരെ അടിയൊഴുക്ക് ഉണ്ടായിട്ട് ഇല്ലെന്നും മുല്ലപ്പള്ളി

6. പൊലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ഇടക്കാല റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡി.ജിപിക്ക് കൈമാറി. വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം തേടി ക്രൈംബ്രാഞ്ച്. നടപടി, കൂടുതല്‍ പരാതികള്‍ ലഭിക്കാത്ത സാഹചര്യത്തില്‍. ഡ്യൂട്ടിക്കായി ഉത്തരേന്ത്യയിലേക്ക് പോയ പൊലീസുകാരുടെ മൊഴി എടുക്കണം. ശബ്ദ പരിശോധന ഉള്‍പ്പെടെ നടത്തണം. പ്രതിയായ കമാന്‍ഡോയ്ക്ക് എതിരെ കേസ് അന്വേഷണം തുടരക ആണെന്നും ക്രൈംബ്രാഞ്ച്

7. ഡി.ജി.പി ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് തൃശൂര്‍ എസ്.പി കെ.എസ് സുര്‍ദര്‍ശനാണ് റിപ്പോര്‍ട്ട് കൈമാറിയത്. ക്രമക്കേടിനെകുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയ്ക്ക് നല്‍കേണ്ട സമയപരിധി ഇന്ന് അവസാനിക്കാന്‍ ഇരിക്കെ ആണ് ഇടക്കാല റിപ്പോര്‍ട്ട് കൈമാറിയത്. പോസ്റ്റല്‍ വോട്ടിലെ തിരിമറിയില്‍ പൊലീസ് അസോസിയേഷന്റെ ഇടപെടല്‍ സ്ഥിരീകരിച്ചതോടെ ആണ് കമ്മിഷന്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടത്.

8. എറണാകുളം ചൂര്‍ണിക്കരയില്‍ ഭൂമി തരംമാറ്റാന്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് എറണാകുളം യൂണിറ്റ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇന്ന് സമര്‍പ്പിച്ചേക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണിന്റെ പങ്ക് കേസില്‍ വ്യക്തമായതോടെ അന്വേഷണ സംഘത്തിന്റെ തീരുമാനം കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍. കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വിജിലന്‍സ് പരിശോധിക്കും.

9. സംഭവത്തില്‍ കേസെടുക്കാനുളള ശുപാര്‍ശ അടങ്ങിയ ഫയലാണ് എറണാകുളം യൂണിറ്റ് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുക. ചൂര്‍ണിക്കരയില്‍ തണ്ണീര്‍ത്തടം നികത്തുന്നതിന് വ്യാജരേഖ തയ്യാറാക്കാന്‍ കൂട്ടുനിന്ന ലാന്‍ഡ് റവന്യു കമ്മിഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റായിരുന്ന കെ അരുണ്‍കുമാറിനെ നേരത്തെ സസപെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ ഇടനിലക്കാരനായ അബുവിന്റെ പക്കല്‍ നിന്ന് ആറ് ആധാരങ്ങളടക്കമുളളവ കണ്ടെടുത്തിരുന്നു. ചൂര്‍ണിക്കരയിലെ ഭൂമി കൂടാതെ മറ്റ് എവിടെയൊക്കെ ഇവര്‍ വ്യാജരേഖകളുണ്ടാക്കി ഭൂമി തരം മാറ്റിയെന്ന് കണ്ടെത്താനാണ് വിജിലന്‍സിന്റെ തീരുമാനം.

10. ഇറാനുമായി യുദ്ധത്തിന് ഇല്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ തിരിച്ചടി ഉണ്ടാകു. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണമെന്നും മൈക്ക് പോംപിയോ. പ്രതികരണം, അമേരിക്കയുമായി യുദ്ധത്തിന് ഇല്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയ്ത്തുള്ള അലി ഖമനേയിയും പ്രഖ്യാപനം നടത്തിയതിന് പിന്നാലെ. അമേരിക്ക ഇറാന്‍ തീരത്തേക്ക് സൈനിക വ്യൂഹത്തെയും മിസൈല്‍ വേധ യുദ്ധക്കപ്പല്‍ അയച്ചതുമാണ് ഇറാനെ ചൊടിപ്പിച്ചത്.

11. അതേസമയം, യു.എ.ഇ സമുദ്ര അതിര്‍ത്തിയില്‍ സൗദി കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഇറാന്‍ പങ്കുണ്ടോ എന്നും സംശയം. 2015ല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള കരാറില്‍ നിന്ന് ഡോണാള്‍ഡ് ട്രംപ് പിന്മാറിയത് മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കരാര്‍ റദ്ദാക്കിയതിന് പിന്നാലെ അമേരിക്ക ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു . ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പും നല്‍കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, NEYYATTINKARA SUICIDE
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.