ഇരുപതാം പിറന്നാൾ ആഘോഷമാക്കി യുവനടി സാനിയ അയ്യപ്പൻ. കൂട്ടുകാർ താരത്തിനുവേണ്ടി സർപ്രൈസ് പാർട്ടിയും ഒരുക്കിയിരുന്നു. പിറന്നാൾ ചിത്രങ്ങളും വിഡിയോയും സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ക്വീൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തു വന്ന താരമാണ് സാനിയ.
കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയ നായികയായി അഭിനയിച്ച ആദ്യ സിനിമ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദുൽഖർ സൽമാൻ നായകനായ സല്യൂട്ട് ആണ് സാനിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സല്യൂട്ടിൽ മനോജ് കെ. ജയന്റെ മകളുടെ വേഷമാണ് അവതരിപ്പിച്ചത്.
റോഷൻ ആൻഡ്രൂസ് - നിവിൻപോളി ചിത്രമാണ് സാനിയയുടെ പുതിയ പ്രോജക്ട്. സല്യൂട്ടിനു ശേഷം വീണ്ടും റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ സാനിയ അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സിനിമ പോലെ തന്നെ യാത്രകളെയും സാനിയ ഏറെ പ്രണയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |