SignIn
Kerala Kaumudi Online
Friday, 29 March 2024 9.08 PM IST

എയിംസ്: സ്ത്രീകളുടെ നിരാഹാരം 23ന്

aiims

കാസർകോട്: എയിംസ് ജനകീയ കൂട്ടായ്മ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ നൂറ്റൊന്നാം ദിവസമായ 23 ന് നൂറ്റിയൊന്ന് വനിതകൾ നടത്തുന്ന നിരാഹാര സമരം കർണ്ണാടക രാജ്യ റെയ്ത്ത് സംഘം പ്രസിഡന്റ് ചുക്കി നഞ്ചുണ്ടസ്വാമി ഉദ്ഘാടനം ചെയ്യും.
കേരള സർക്കാർ കേന്ദ്രത്തിനു നൽകിയ പ്രൊപ്പോസലിൽ കാസർകോടിന്റെ പേരും ഉൾപ്പെടുത്തുക, കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് ജനുവരി 13 മുതൽ നിരാഹാര സമരമാരംഭിച്ചത്.

23 ന് സമരപ്പന്തലിൽ ബാലചന്ദ്രൻ കൊട്ടോട്ടിയുടെ ഫ്ലൂട്ട് , ഈശകിഷോറിന്റെ നൃത്തം, ഗോകുലും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട് , ഫ്രൈഡെ കൾച്ചറൽ സെന്റർ തൈക്കടപ്പുറത്തിന്റെ കോൽക്കളി , ചെറുവത്തൂർ കണ്ണങ്കൈ അമ്പലത്തറ മെഹന്ദി വനിതാ വേദി ഒരുക്കുന്ന ഒപ്പന, തിരുവാതിര, ചന്ദ്രൻ കരുവാക്കോടിന്റെ നാടകം പുലികേശി തുടങ്ങിയ കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികളായ കെ.ജെ സജി, ഫറീന കോട്ടപ്പുറം,അമ്പലത്തറ കുഞ്ഞികൃഷ്ണൻ, നാസർ ചെർക്കള എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, AIIMS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.