അമ്പലപ്പുഴ: തോട്ടപ്പള്ളി നാലുചിറ പാലം നിർമാണം മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് എച്ച്.സലാം എം. എൽ.എ പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്ന് 47 കോടി രൂപ ചെലവഴിച്ച് ടി.എസ് കനാലിന് കുറുകെ നിർമ്മിക്കുന്ന പാലം സ്റ്റേ കേബിൾ സിസ്റ്റമുള്ളതും എക്ട്രാ ഡോസ്ഡ് പാൻ രീതിയിലുള്ളതുമായ സംസ്ഥാനത്തെ ആദ്യ നിർമ്മാണം കൂടിയാണ്. എക്ട്രാ ഡോസ്ഡ് സ്ലാബിന്റെ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എം. എൽ .എ. 2017-18 ൽ ജി .സുധാകരൻ മന്ത്രിയായിക്കെയാണ് കിഫ്ബിയിൽ നിന്ന് നാലുചിറ പാലത്തിന് പണം വകയിരുത്തിയത്. 450 മീറ്റർ നീളത്തിലും, 12 മീറ്റർ വീതിയിലും പൂർത്തിയാക്കുന്ന പാലത്തിന്റെ ഇരുവശങ്ങളിലും 1.5 മീറ്റർ വീതം വീതിയിൽ നടപ്പാതയുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |