SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.09 AM IST

പൊമിള ജസ്‌പാൽ ഒ.എൻ.ജി.സി ഫിനാൻസ് ഡയറക്ടർ

df

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒ.എൻ.ജി.സിയുടെ ഫിനാൻസ് ഡയറക്ടറായി പൊമിള ജസ്‌പാലിനെ കേന്ദ്രസർക്കാർ നിയമിച്ചു. ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രീസ് രംഗത്ത് 36 വർഷത്തെ പ്രവർത്തന പരിചയമുള്ളയാളാണ് പൊമിള. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ട്സ് ഒഫ് ഇന്ത്യയിൽ അംഗമാണ്.

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിലായിരുന്നു ഇതിനു മുൻപ് പൊമിള പ്രവർത്തിച്ചത്. 1985 മുതൽ ഒ.എൻ.ജി.സിയുടെ ഭാഗമാണ്. മുൻപ് ഒ.എൻ.ജി.സി മംഗളൂരു പെട്രോകെമിക്കൽസ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവും ഒ.എൻ.ജി.സി പെട്രോ അഡിഷൻസ് ലിമിറ്റഡ്, പെട്രോനെറ്റ് മംഗളൂരു ഹസ്സൻ ബംഗളൂരു എന്നിവയുടെയും ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.

 പറയാനുള്ളത് നേട്ടങ്ങൾ

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ ഫിനാൻസ് ഡയറക്ടർ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് മുൻപ് ഇവർ കാഴ്ച വച്ചിരുന്നത്. ഇവരുടെ പ്രവർത്തന കാലത്തിലാണ് കമ്പനി ആദ്യമായി നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകൾ ഇഷ്യു ചെയ്തത്. ഏറ്റവും കുറഞ്ഞ നിരക്കിൽ കമ്പനിക്കുവേണ്ടി വായ്പ ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തിയെന്ന ഖ്യാതിയും പൊമിളയ്ക്കുണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.