വെള്ളറട: വൃദ്ധനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ . കുറ്റിയായണിക്കാട് പട്ടം ചിറ ജോണി റോസ് ഭവനിൽ ജോണി റോസ് (47) ആണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്. റബർ തോട്ടത്തുനിന്നും റബർപാലും ഒട്ടുകറയും മോഷണം പോകുന്നുവെന്ന് പറഞ്ഞതുകൊണ്ടുള്ള വിരോധം കൊണ്ട് അമ്പലക്കാല വാളികോണം വീട്ടിൽ ലക്ഷമണൻ 60 നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് പിടിയിലായആൾ. പൊട്ടൻചിറയിലുള്ള തോട്ടത്തുവച്ചായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ വൃദ്ധൻ ചികിൽസയിലാണ്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |