അടൂർ : മൂന്നാംവയസിൽ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിംഗ് കൃത്യമായി പറഞ്ഞ് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടംനേടിയ ആനന്ദപ്പള്ളി കോട്ടവിള - കെ.എസ് വില്ലയിൽ ജോബി ജോണിന്റെ മകൻ നെവിൻ ജോബിനെ പന്നിവിഴ സന്തോഷ് വായനശാലയിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു .ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മൊമെന്റോ നൽകി . വായനശാല പ്രസിഡന്റ് വി.എൻ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു . കെ.ജി വാസുദേവൻ, പ്രൊഫ. രാജു തോമസ്,രമേശ് വരിക്കോലിൽ , ജോണിക്കുട്ടി കോട്ടവിള , വി കെ സ്റ്റാൻലി തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |