കൊല്ലം: പന്മന ആശ്രമ തീർത്ഥാടനം 29 മുതൽ മേയ് 2 വരെ പന്മന ആശ്രമത്തിൽ നടക്കും. കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ ദിനമായ 29ന് ശ്രീകുമ്പളം സ്മൃതി മണ്ഡപത്തിൽ ആശ്രമം ട്രസ്റ്റ് പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള ഭദ്രദീപ പ്രകാശനം നിർവഹിക്കും.
10.30ന് അനുസ്മരണ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷനാകും. 30ന് സ്വാമി നിർമ്മലാനന്ദഗിരി അനുസ്മരണ ദിനത്തോടനുബന്ധിച്ച് 10.30ന് വനിതാ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഷമി അദ്ധ്യക്ഷനാകും.
മഹാസമാധി ദിനമായ മേയ് 2ന് രാവിലെ 7.30ന് വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ഭദ്രദീപപ്രകാശനം നിർവഹിക്കും. 10.30ന് നടക്കുന്ന സമ്മേളനം കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനാകും. ശ്രീ വിദ്യാധിരാജ പുരസ്കാരം ഡോ. എ.എം. ഉണ്ണിക്കൃഷ്ണന് നൽകും. വൈകിട്ട് 2.30ന് പന്മന മനയിൽ സ്കൂൾ കോമ്പൗണ്ടിലുള്ള സമാധി സ്മാരക മണ്ഡപത്തിൽ നിന്ന് മഹാസമാധി ദിവ്യ ജ്യോതിപ്രയാണം ആരംഭിക്കും. ആശ്രമം സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ, പന്മന മഞ്ജേഷ്, എസ്.ആർ.കെ. പിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |