തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് അടിയന്തരമായി നടപ്പിലാക്കണമെന്നും ആയുർവേദ ആശുപത്രികളെക്കൂടി പദ്ധതിയുടെ ഭാഗമാക്കണമെന്നും കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ (എൻ.ജി.ഇ.എ) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
എൻ.ജി.ഇ.എ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ജില്ലാ സമ്മേളനം എൻ.സി.പി സംസ്ഥാന സെക്രട്ടറി കെ.ഷാജി ഉദ്ഘാടനം ചെയ്തു.എൻ.ജി.ഇ.എ ജില്ലാ പ്രസിഡന്റ് അഖിൽ.എ അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഇ.എ സംസ്ഥാന നേതാക്കളായ ജാബിർ.എ,പി, ആസിഫ് സഹീർ.ബി. എം കെ.ജി.ഒ.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിൽ.പി.എസ്, കെ.എഫ്.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ്സ മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.എൻ.ജി.ഇ.എ ജില്ലാ ഭാരവാഹികളായി അഖിൽ.എ ( പ്രസിഡന്റ്),അശോകൻ (വൈസ് പ്രസിഡന്റ്),രാജേഷ്.ആർ (സെക്രട്ടറി) ,സൗമ്യ ( ജോയിന്റ് സെക്രട്ടറി),അഖിൽ ശിവൻ ( ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |