മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ കൊവിഡ് ആശങ്കകൾക്ക് നടുവിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 9 വിക്കറ്റിന് പഞ്ചാബ് കിംഗ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 115 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഡൽഹി 10.1 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (119/1). പുറത്താകാതെ 30 പന്തിൽ 10 ഫോറും 1 സിക്സും ഉൾപ്പെടെ 60 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. പ്രിഥ്വി ഷാ 20 പന്തിൽ 41 റൺസ് നേടി.
നേരത്തേ തുടക്കം മുതൽ കൃത്യതയോടെ പന്തെറിഞ്ഞ ഡൽഹി ബൗളർമാർ പഞ്ചാബ് ബാറ്റർമാരെ പ്രതിസന്ധിയിലാക്കുകയായിരുന്നു. ഡൽഹിക്കായി ഖലീൽ അഹമ്മദ്, ലളിത് യാദവ്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 32 റൺസെടുത്ത ജിതേഷ് ശർമ്മയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ക്യാപ്ടൻ മായങ്ക് അഗർവാൾ 24 റൺസ് നേടി.
ഐ.പി.എല്ലിൽ ഇന്ന്
മുംബൈ- ചെന്നൈ
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |