ചെന്നൈ: പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ താതിനേനി രാമറാവു ( ടി. രാമറാവു - 84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നടത്തി. ഭാര്യ: താതിനേനി ജയശ്രീ. മക്കൾ: ചാമുണ്ടേശ്വരി, നാഗസുശീല, അജയ്.
70ഓളം സിനിമകൾ സംവിധാനം ചെയ്ത രാമറാവു ശ്രീ ലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഏതാനും തമിഴ് സിനിമകൾ നിർമ്മിക്കുകയും ചെയ്തു. എൻ.ടി രാമറാവു, രജനീകാന്ത്, അമിതാഭ് ബച്ചൻ തുടങ്ങി തെലുങ്ക്, തമിഴ്, ഹിന്ദി സിനിമ മേഖലയിലെ നിരവധി പ്രമുഖർക്കൊപ്പം പ്രവർത്തിച്ച രാമറാവു 1966 മുതൽ 2000 വരെ സിനിമയിൽ സജീവമായിരുന്നു.
രാമറാവു സംവിധാനം ചെയ്ത് അക്കിനേനി നാഗേശ്വര റാവു അഭിനയിച്ച ' നവരാത്രി ", എൻ.ടി.ആർ അഭിനയിച്ച ' യമഗൊല" എന്നിവ സൂപ്പർഹിറ്റായിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത്, ഹേമമാലിനി എന്നിവർ അഭിനയിച്ച ' അന്ധാ കാനൂൻ", ധർമേന്ദ്ര നായകനായ ' ഖാത്രോൻ കെ ഖില്ലാടി" തുടങ്ങിയവയാണ് രാമറാവുവിന്റെ ശ്രദ്ധേയ ഹിന്ദി ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |