SignIn
Kerala Kaumudi Online
Thursday, 25 April 2024 5.45 PM IST

പുന:സംഘടനയിലെ അനിശ്ചിതത്വം : കെ. സുധാകരനും വി.ഡി.സതീശനും കേരളപര്യടനത്തിന്

congress

കാസർകോട് :ഡി.സി.സി കളുടെ പുനസംഘടനയിലെ അനിശ്ചിതത്വവും മെമ്പർഷിപ്പ് പ്രവർത്തനത്തിലെ മെല്ലെപ്പോക്കും നിലനിൽക്കെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കേരള പര്യടനത്തിന്. മുഴുവൻ ജില്ലകളിലെയും കോൺഗ്രസ് നേതാക്കളുമായി സംവദിക്കുന്നതിനാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും പര്യടനത്തിന് ഇറങ്ങുന്നത്. കോൺഗ്രസ് സംഘടനാ പ്രവർത്തനം ഊർജിതമാക്കുക എന്നതാണ് ലക്ഷ്യമെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ മരവിപ്പ് മാറ്റുകയാണ് ഉദ്ദേശം.

ഡി.സി.സികളുടെ പുനസംഘടന കൃത്യസമയത്ത് നടത്താൻ കഴിയാത്തതിൽ ജില്ലകളിലെ കോൺഗ്രസ് നേതാക്കൾ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ഓൺലൈൻ മെമ്പർഷിപ്പ് ടാർജറ്റ് പൂർത്തിയാക്കാൻ കഴിയാത്ത വിഷയവും നേതാക്കളുടെ മുമ്പിലുണ്ട്. ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിച്ചതിന് തൊട്ടുപിന്നാലെ മറ്റു ഭാരവാഹികളെയും പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ അനിശ്ചിതത്വം ഒഴിവാക്കാമായിരുന്നു എന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. കൂടുതൽ ചർച്ചക്ക് അവസരം കൊടുത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.

കോട്ടയത്ത് നിന്ന് തുടങ്ങും

23 ന് രാവിലെ കോട്ടയത്തു നിന്നാണ് കേരള പര്യടനത്തിന് തുടക്കം കുറിക്കുന്നത്. അന്ന് തന്നെ ഉച്ചക്ക് കെ. സുധാകരനും വി.ഡി.സതീശനും ഇടുക്കിയിലെത്തി കോൺഗ്രസ് നേതാക്കളെ കാണും.25 ന് രാവിലെ കാസർകോടും ഉച്ചക്ക് കണ്ണൂരിലും യോഗങ്ങൾ വിളിച്ചു കൂട്ടിയിട്ടുണ്ട്. 27 ന് വയനാട്, കോഴിക്കോട്, 29 ന് എറണാകുളം, തൃശൂർ, മേയ് നാലിന് മലപ്പുറം, പാലക്കാട്‌, അഞ്ചിന് തിരുവനന്തപുരം, കൊല്ലം,ആറിന് പത്തനംതിട്ട, ആലപ്പുഴ എന്നിങ്ങനെയാണ് ജില്ലാതല നേതൃ സംഗമങ്ങൾ നടത്തുന്നത്. കെ.പി.സി.സി ഭാരവാഹികൾ, എംപിമാർ എം.എൽ.എമാർ, കെ. പി.സി.സി, ഡി.സി.സി നിർവ്വാഹക സമിതി അംഗങ്ങൾ, കെ.പി.സി.സി മെമ്പർമാർ, ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാർ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സി.യു. സി. ജില്ലാ കൺവീനർ, കോ ഓർഡിനേറ്റർ, ഇംപ്ലിമെന്റിംഗ് ഓഫീസർ, മണ്ഡലം ചെയർമാൻ കോഡിനേറ്റർമാർ , സഹകരണ ബാങ്ക് പ്രസിഡന്റുമാർ ഡയറക്ടർ ബോർഡ് മെമ്പർമാർ തുടങ്ങിയവരെ പ്രത്യേകം ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് കെ.പി.സി.സി മുഴുവൻ ഡി.സി.സി പ്രസിഡന്റുമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഓരോരുത്തരെയും വിളിച്ച് അഭിപ്രായങ്ങൾ ആരായുകയും വിലയിരുത്തൽ നടത്തുകയും ചെയ്യുമെന്നാണ് നേതാക്കൾ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.