SignIn
Kerala Kaumudi Online
Friday, 29 March 2024 4.10 PM IST

ഉത്സവാഘോഷം; കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനം

ksrtc

പാലക്കാട് ഡിപ്പോയിൽ അഞ്ചു ദിവസങ്ങളിൽ ലഭിച്ച വരുമാനം- 73,58,138 രൂപ.

പാലക്കാട്: വിഷു, ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ അധികസർവീസുകൾ നടത്തിയ കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനം. ഏപ്രിൽ 13 മുതൽ 17 വരെയാണ് അധികസർവീസുകൾ നടത്തിയത്. അഞ്ചു ദിവസങ്ങളിലായി പാലക്കാട് ഡിപ്പോയിൽ മാത്രം 73,58,138 രൂപയാണ് വരുമാനം ലഭിച്ചത്. വിഷുവിന്റെ തലേദിവസമാണ് കൂടുതൽ വരുമാനം കിട്ടിയത്. 19,74,978 രൂപ. 13ന് 15,76,025, 15ന് 10,91,192, 16ന് 13,55,131, 17ന് 13,60,812 എന്നിങ്ങനെയായിരുന്നു ലഭിച്ച കളക്ഷൻ. മണ്ണാർക്കാട് ഡിപ്പോയിൽ അഞ്ചു ദിവസങ്ങളിലായി 14,06,299 രൂപ, വടക്കഞ്ചേരിയിൽ 17,43,024, ചിറ്റൂരിൽ 24,18,590 രൂപ എന്നിങ്ങനെയും വരുമാനം ലഭിച്ചു. എല്ലായിടത്തും വിഷുതലേന്ന് മികച്ച കളക്ഷനാണ് ലഭിച്ചത്.
കൊവിഡ് നിയന്ത്രണങ്ങൾക്കുശേഷം കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. നിലവിൽ പാലക്കാട് ഡിപ്പോയിൽ നിന്നും 72 ഷെഡ്യൂളാണ് സർവീസ് നടത്തുന്നത്. കൊവിഡിനു മുമ്പ് 92 ഷെഡ്യൂൾ ഉണ്ടായിരുന്നു. 20 സർവീസുകൾ നിർത്തി വെച്ചിരിക്കുകയാണ്. പാലക്കാട് നിന്നും കോഴിക്കോട്, ഗുരുവായൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് ഓടിയിരുന്ന എ.സി ലോ ഫ്‌ളോർ ബസുകളുടെ സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. നിർത്തിവെച്ച സർവീസുകൾ പുനസ്ഥാപിച്ചാൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഇനിയും വർദ്ധിക്കും. നിലവിൽ എ.സി ബസുകൾ തേവരയിലേക്ക് കൊണ്ടുപോയി അവിടെ നിന്നുമാണ് സർവീസ് നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.