ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ ബസ് സ്റ്റാന്റിലെ കാലപഴക്കം ചെന്ന കെട്ടിടം അപകട ഭീഷണി ഉയർത്തുന്നു. എട്ടുപതിറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുന്ന സ്ഥിതിയിലാണ്. ബസ് കാത്തു നിൽക്കുന്ന യാത്രക്കാർ ഭയപ്പാടോടെയാണ് ഇവിടെ നിൽക്കുന്നത്. കഴിഞ്ഞ ദിവസം മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്നു വീണു.
അറ്റകുറ്റപ്പണി നടത്താനും വയ്യ
മൊബിലിറ്റി ഹബിന്റെ പ്രവർത്തനം നടക്കുന്നതിനാൽ കെട്ടിടത്തിന്റെ അറ്റകുറ്റ പണിനടത്താൻ കഴിയാത്ത അവസ്ഥയിലാണ് അധികാരികൾ. ഹബിന്റെ നിർമ്മാണത്തിനു മുന്നോടിയായി ഗാരേജും ഓഫീസും അടുത്തമാസത്തോടെ കലവൂരിൽ പ്രവർത്തനം ആരംഭിക്കും. ഓപ്പറേറ്റിംഗ് സ്റ്റേഷൻ മാത്രമായി ആലപ്പുഴ മാറും. ബസ് സ്റ്റേഷനിലെ യാഡുകളും മഴവെള്ളത്തിൽ മുങ്ങുകയാണ്. ഇവിടെ നിറയെ കുഴികളായതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |