SignIn
Kerala Kaumudi Online
Thursday, 25 April 2024 11.15 PM IST

ചൂട് കൂടുന്നു: കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

cm

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതായി കാലാവസ്ഥാവ്യതിയാന പഠന കേന്ദ്രത്തിന്റെ റിപ്പോർട്ട്. 2021ലെ സംസ്ഥാനത്തെ സവിശേഷ കാലാവസ്ഥാവ്യതിയാന പഠനറിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കഴിഞ്ഞ 120 വർഷത്തെ കാലാവസ്ഥാവ്യതിയാനപഠനത്തിൽ ചൂട് കഴിഞ്ഞ വർഷം 0.40 ഡിഗ്രി കൂടിയതായി കണ്ടെത്തി. തെക്കുപടിഞ്ഞാറൻ കാലവർഷം കഴിഞ്ഞ വർഷം 10.4 ശതമാനം കുറഞ്ഞാണ് ലഭിച്ചത്. എന്നാൽ വർഷാന്ത്യത്തെ വടക്കുകിഴക്കൻ കാലവർഷം 114.8 ശതമാനം കൂടുതൽ ലഭിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് കാലാവസ്ഥാവ്യതിയാനത്തിന്റെ വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നത്. തുടർവർഷങ്ങളിലും ഇത് തുടരും. 2018ലെ പ്രളയത്തിന് ശേഷമാണ് കാലവസ്ഥാ വ്യതിയാന പഠനകേന്ദ്രം സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാക്കി ശാക്തീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രത്യേക കാലാവസ്ഥാവ്യതിയാന വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രം ഡയറക്ടർ ഡോ. ഡി. ശിവാനന്ദപൈ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. കെ.പി. സുധീർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.